Posted On
date_range Updated On
date_range മുംബൈയിൽ കനത്ത മഴ; 17 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിൽ 17 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. നിരവധി വിമാനങ്ങൾ വൈകി. മഴയെ തുടർന്ന് വെ ള്ളക്കെട്ട് മൂലം ഗതാഗതകുരുക്കും നഗരത്തിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചക്ക് വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.
ജുഹു താരാ റോഡ്, ജോഗസ്വാരി വിഗറോലി ലിങ്ക് റോഡ്, എസ്.വി റോഡ്, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയുടെ ചില ഭാഗങ്ങങൾ എന്നിവിടങ്ങളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
മുംബൈ വിമാനത്താവളതിൻെറ ആഭ്യന്തര ടെർമിനൽ ഗേറ്റിന് മുന്നിലും വെള്ളക്കെട്ടുണ്ടായി. ഇതുമൂലം വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രികർക്കും ബുദ്ധിമുട്ട് നേരിട്ടു. അതേസമയം, കനത്ത മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ബൃഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.