മുംബൈ: രോഗികൾ കൂട്ടത്തോടെ മരിച്ചതോടെ മുംബൈയിലെ ആശുപത്രിക്കെതിരെ അന്വേഷണം. താനെയിലെ കൽവയിലുളള ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയിൽ 24 മണിക്കൂറിനിടെ 18 രോഗികളാണ് മരിച്ചത്.
പത്ത് സ്ത്രീകളും എട്ടു പുരുഷന്മാരുമാണ് മരിച്ചത്. ഇതിൽ 12 പേർ 50 വയസ്സിന് മുകളിലുള്ളവരാണ്. കിഡ്നിയിൽ കല്ല്, പക്ഷാഘാതം, അൾസർ, ന്യൂമോണിയ തുടങ്ങിയവക്ക് ചികിത്സയിലുണ്ടായിരുന്നവരായിരുന്നു ഇവർ.
മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സ്ഥിതിഗതികൾ അന്വേഷിച്ചുവെന്നും സ്വതന്ത്ര കമ്മിറ്റി സംഭവം അന്വേഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കലക്ടർ അടക്കം ആരോഗ്യ മേഖലയിലെ ഉന്നതർ ഉൾപ്പെടുന്നതാണ് കമ്മിറ്റി.
ആശുപത്രി ഡീനിനോട് രണ്ടു ദിവസത്തിനകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി തനാജി സാവന്ത് പ്രതികരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മരണങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു. 18 പേരുടെയും പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.