representational image
Posted On
date_range Updated On
date_range ട്രെയിനിടിച്ച് 17 പോത്തുകൾ ചത്തു; മൂന്നെണ്ണത്തെ സാഹസികമായി രക്ഷപ്പെടുത്തി
ബംഗളൂരു: കങ്കനാടിയില്‍ നിന്ന് എം.സി.എഫിലേക്ക് പോകുന്ന ഗുഡ്സ് ട്രെയിനിടിച്ച് 17 പോത്തുകൾക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസം രാത്രി ജോക്കാട്ടെ ഗ്രാമത്തിലെ അങ്കാരഗുന്ദിക്ക് സമീപമാണ് സംഭവം. ഇരുപത്തഞ്ചടിയോളം താഴ്ചയുള്ള റെയില്‍വേ ട്രാക്കിലേക്ക് പോത്തുകള്‍ അബദ്ധത്തിൽ കാല് വഴുതി വീഴുകയായിരുന്നു.
അപകടം നേരില്‍ക്കണ്ട കദ്രി ഫയര്‍ സ്റ്റേഷന് ഉദ്യോഗസ്ഥന്റെ മൂന്ന് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ മൂന്ന് പോത്തുകളെ അതിസാഹസികമായി രക്ഷപ്പെടുത്തി. സമാന സംഭവങ്ങൾ ഈമേഖലയിൽ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.