തെരഞ്ഞെടുപ്പിന്​ മുമ്പ്​ മോദിയു​െട ഉദ്​ഘാടനപ്പെരുമഴ

ന്യൂഡൽഹി: ലോക്​സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ഒരു മാസത്തിനുള്ളിൽ നരേന്ദ്രമോദി നടത്തിയത്​ 157 പദ്ധതികളുട െ ഉദ്​ഘാടനം. ഇക്കാലയളവിൽ രാജ്യത്തിനകത്ത്​ ഉദ്​ഘാടനങ്ങൾ നടത്താനായി മാത്രം 28 യാത്രക്കളും നടത്തി. തെരഞ്ഞെടുപ്പ് ​ തീയതി പ്രഖ്യാപിച്ചാൽ പെരുമാറ്റച്ചട്ടം നിലവിൽ വരും. ഇതോടെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നതിന്​ സർക്കാറിന്​ തടസ്സമുണ്ടാകും. ഇതാണ്​ പ്രധാനമായി ഉദ്​ഘാടനപ്പെരുമഴ നടത്താൻ സർക്കാറി​നെ പ്രേരിപ്പിക്കുന്നത്​.

ഫെബ്രുവരി എട്ട്​ മുതൽ മാർച്ച്​ ഒമ്പത്​ വരെയുള്ള കാലയളവിൽ ഹൈവേകൾ, റെയിൽവേ ലൈൻ, മെഡിക്കൽ കോളജ്​, ആശുപത്രികൾ, സ്​കൂൾ, ഗ്യാസ്​ പൈപ്പ്​ലൈൻ, എയർപോർട്ട്​, വാട്ടർ കണക്ഷൻ തുടങ്ങി നിരവധി പദ്ധതികൾ മോദി ഉദ്​ഘാടനം ചെയ്​തു. പല പദ്ധതികളുടെയും തറക്കല്ലിടൽ ചടങ്ങും മോദി നടത്തി.

മുൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിക്കുന്ന മാസത്തിൽ രാജ്യത്തിനകത്ത്​ ഇത്തരത്തിൽ പദ്ധതികൾ ഉദ്​ഘാടനം ചെയ്യാനായി യാത്രകൾ നടത്തിയിരുന്നില്ല. മുമ്പ്​ ഉദ്​ഘാടനം കഴിഞ്ഞ പല പദ്ധതികളും പുതുതായി മോദി അവതരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്​.

Tags:    
News Summary - 157 Projects In 30 Days: Behind PM Modi's Last-Minute Inauguration Blitz-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.