ഈ വർഷം ഹൈകോടതികളിൽ നിയമിച്ചത് 153 ജഡ്ജിമാരെ, കൂടുതൽ നിയമനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി: രാജ്യത്തെ ഹൈകോടതികളിലേക്ക് ഈ വർഷം ആകെ നിയമിച്ചത് 153 ജഡ്ജിമാരെ. വരും ദിവസങ്ങളിൽ കൂടുതൽ നിയമനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.

വ്യാഴാഴ്ച ബോംബെ ഹൈകോടതിയിലേക്ക് ആറ് അഡീഷണൽ ജഡ്ജിമാരെ നിയമിച്ചു. ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയെ സുപ്രീം കോടതിയിലേക്ക് ഉടൻ തന്നെ ഉയർത്തുമെന്നാണ് വിവരം. അദ്ദേഹത്തെ സുപ്രീം കോടതിയിൽ നിയമിച്ചാൽ ആകെ അംഗസംഖ്യ 30 ആയി ഉയരും. ചീഫ് ജസ്റ്റിസ് ഉൾപ്പടെ 34 ആണ് സുപ്രീം കോടതിയുടെ അംഗീകൃത അംഗസംഖ്യ.

അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് വിവരം. നടപടിക്രമത്തിന്റെ ഭാഗമായി തന്റെ പിൻഗാമിയുടെ പേര് നൽകാൻ കേന്ദ്ര നിയമമന്ത്രി ചീഫ് ജസ്റ്റിസിന് കത്തയച്ചിട്ടുണ്ട്.

ജസ്റ്റിസ് യു.യു ലളിത് നവംബർ എട്ടിന് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും. ചീഫ് ജസ്റ്റിസിന് ശേഷം ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡാണ് ഏറ്റവും മുതിർന്ന ജഡ്ജി. ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയായി പ്രാക്ടീസിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും മുതിർന്ന ജഡ്ജിയെ നാമകരണം ചെയ്യും. ഇതിന്‍റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് 50-ാമത് ചീഫ് ജസ്റ്റിസാകും.

Tags:    
News Summary - 153 High Court Judges Appointed This Year, More Appointments Likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.