24 മണിക്കൂറിനിടെ 6535 രോഗികൾ; ഇന്ത്യയിൽ കോവിഡ്​ ബാധിതർ 1.4 ലക്ഷമായി

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 6535 പേർക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. 146 പേർ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,45,380 ആയി. 4167 പേരാണ്​ രോഗം മൂലം മരിച്ചത്​.

തുടർച്ചയായ അഞ്ചാംദിവസമാണ്​ രോഗബാധിതരുടെ എണ്ണം ആറായിരം കടക്കുന്നത്​. കോവിഡ്​ ബാധിതരുടെ പട്ടികയിൽ പത്താമതാണ്​ ഇന്ത്യ.

മഹാരാഷ്​ട്രയിലും ഡൽഹിയിലുമാണ്​ ഏറ്റവും കൂടുതൽ രോഗവ്യാപനം. ഈ സംസ്​ഥാനങ്ങളിൽ രണ്ടുദിവസങ്ങളിലായി 11 ശതമാനം വർധനവാണ്​ ഉണ്ടായിട്ടുള്ളത്​.

Tags:    
News Summary - 146 Deaths, 6535 New Covid Cases In India In Last 24 Hours -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.