Posted On
date_range Updated On
date_range 14കാരിയെ ബന്ധുക്കൾ ചേർന്ന് പീഡിപ്പിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ 14കാരിയെ അടുത്തബന്ധുക്കളായ കൗമാരക്കാർ ചേർന്ന് പീഡിപ്പിച്ചു. ഇളയ സഹോദരിയെ തോക്കിൻമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. രോഹിണി സ്വദേശികളായ സഹോദരിമാർ മുറാദാബാദിലെ മുത്തശ്ശിയുടെ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം. അർധരാത്രിയോടെ വീട്ടിലെത്തിയ ബന്ധുക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഇവർ ഭീഷണിപ്പെടുത്തി. മറ്റൊരു സംഭവത്തിൽ, സുൽത്താൻപുരിയിൽ 28കാരിയെ നാലു പേർ ചേർന്ന് പീഡിപ്പിച്ചു. പരിചയക്കാരെന്ന് നടിച്ച് ഒപ്പംകൂടിയവരാണ് പീഡിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.