14കാരൻ സ്കൂളിൽവച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജയ്പൂർ: 14കാരൻ സ്കൂളിൽവച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ കാർധനിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. യോഗേഷ് സിങ് എന്ന വിദ്യാർഥിയാണ് മരിച്ചത്.

ഒമ്പതാംക്ലാസിൽ പഠിക്കുകയായിരുന്നു കുട്ടി. രാവിലെ സ്കൂളിലെത്തിയതും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമായതെന്ന് പൊലീസ് പറഞ്ഞു.

ജ്യേഷ്ഠനാണ് കുട്ടിയെ രാവിലെ സ്കൂളിൽ വിട്ടത്. ക്ലാസ് മുറിക്ക് പുറത്ത് അധ്യാപിക നിൽപ്പുണ്ടായിരുന്നു. ക്ലാസ് മുറിക്ക് മുന്നിലെത്തിയതും കുട്ടി കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ മരണത്തിന് മറ്റ് കാരണങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. 

Tags:    
News Summary - 14-year-old boy dies of heart attack in Jaipur school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.