മുസഫർനഗർ: പതിനാലുകാരിയെ തോക്കുചൂണ്ടി ലൈംഗിക പീഡനത്തിനിരയാക്കുകയും മർദിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ഷംലി ജില്ലയിലെ ജബൽപൂരിലാണ് സംഭവം. ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്നു. ഇൗ സമയം അകത്തുകടന്ന അങ്കിത് കുമാർ (25) പീഡിപ്പിക്കുകയായിരുന്നത്രെ. എതിർത്തപ്പോൾ തോക്ക് ചൂണ്ടുകയും മർദിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുത്തതായി സർക്കിൾ ഒാഫിസർ രാജേഷ് കുമാർ അറിയിച്ചു. മറ്റൊരു സംഭവത്തിൽ 22കാരിയെ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചു. ഷംലി ജില്ലയിലെതന്നെ റമദാൻ മേഖലയിലെ കണ്ഡേല ടൗണിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രാജക്കെതിരെ (23) പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.