Posted On
date_range Updated On
date_range 13കാരി പ്രസവിച്ചു; പുറത്തുവന്നത് ക്രൂരബലാത്സംഗ വിവരം
അഹ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ബലാത്സംഗം ചെയ്യപ്പെട്ട 13 കാരി പ്രസവിച്ചു. ഏഴുമാസം മുമ്പാണ് പെൺകുട്ടിയെ കർഷക തൊഴിലാളി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ആക്രമണം പുറത്തുപറഞ്ഞിരുന്നില്ല.
ജാംനഗറിലെ ആശുപത്രിയിലാണ് പെൺകുട്ടി. പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. അനന്തപുർ ഗ്രാമത്തിൽവെച്ച് കർഷക തൊഴിലാളിയായ ഒരാൾ ബലാത്സംഗം ചെയ്തതായി പെൺകുട്ടി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാെള ഉടൻതന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
2017 ജനുവരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലത്സംഗം ചെയ്ത 45കാരന് ഹൈദരാബാദ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.