ലഖ്നോ: സ്വന്തം സമുദായത്തിൽ നിന്നും പൊലീസിൽ നിന്നും അവഗണന നേരിട്ടതിനെ തുടർന്ന് യു.പിയിൽ മുസ്ലിം കുടുംബത്തിലെ 13 പേർ ഹിന്ദു മതത്തിലേക്ക് മതം മാറി. ഭാഗ്പതിലെ ബദർക ഗ്രാമത്തിലാണ് സംഭവം. 68കാരനായ അക്തർ അലിയും കുടുംബവുമാണ് മതം മാറിയത്. അദ്ദേഹം ദരം സിങ് എന്ന് പുതിയ പേര് സ്വീകരിച്ചു.
മാസങ്ങൾക്ക് മുമ്പ് നടന്ന മകൻറെ കൊലപാതകത്തിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും പൊലീസും തൻറെ സമുദായവും അവഗണിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക അമ്പലത്തിൽ വെച്ച് നടന്ന മതംമാറ്റ ചടങ്ങ് ഘർ വാപസിയാണെന്ന് ഹിന്ദു യുവ വാഹിനി അവകാശപ്പെട്ടു.
28കാരനായ മകൻ ഗുൽഹസൻെറ കൊലപാതകം ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. നീതിക്കായി പലരുടെയും വാതിലിൽ മുട്ടി. ആരും സഹായിച്ചില്ല. ഇതോടെയാണ് മതം മാറാൻ തീരുമാനിച്ചത്. ഇനി നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.