ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികളടക്കം പാക് പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി

അമൃത്സർ: ലോക്ഡൗണിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികളടക്കം പാകിസ്താൻ പൗരന്മാർ സ്വദേശത്തേക്ക് മടങ്ങി. അട്ടാരി-വാഗാ അതിർത്തി വഴിയാണ് 269 വിദ്യാർഥികളും 125 മറ്റുള്ളവരും പാകിസ്താനിലേക്ക് മടങ്ങിയത്.

കോവിഡ് മാനദണ്ഡപ്രകാരമുള്ള പരിശോധനയും ഇമിഗ്രേഷൻ-കസ്റ്റംസ് നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് സംഘത്തെ അയച്ചതെന്ന് പൊലീസ് പ്രോട്ടോകോൾ ഒാഫീസർ അരുൺപാൽ സിങ് പറഞ്ഞു.

സ്വദേശത്തേക്ക് മടങ്ങാൻ ഇരുരാജ്യങ്ങളും അനുവദിച്ചതിൽ നന്ദിയുണ്ട്. മാർച്ചിലാണ് ഇന്ത്യയിൽ വന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ കുടുങ്ങി. മടങ്ങി പോകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഒരു വിദ്യാർഥി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.