ന്യൂഡൽഹിയിൽ 12 വയസ്സുള്ള ആൺകുട്ടിയെ നാല് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ വടിയും ദണ്ഡും കയറ്റി മൃതപ്രായനാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. "ഡൽഹിയിൽ ആൺകുട്ടികൾ പോലും സുരക്ഷിതരല്ല" എന്ന് ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. സംഭവത്തിൽ വനിതാ കമ്മീഷൻ ഡൽഹി പൊലീസിൽ പരാതി ഫയൽ ചെയ്തിട്ടുണ്ടെന്നും സ്വാതി മലിവാൾ പറഞ്ഞു.
"ഡൽഹിയിൽ, പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും സുരക്ഷിതരല്ല. 12 വയസുള്ള ആൺകുട്ടിയെ നാലുപേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുകയും മർദിച്ച് മരണാസന്നനായ നിലയിൽ ഉപേക്ഷിക്കുകയും ചെയ്തു" -സ്വാതി പലിവാൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു.
അതേസമയം, പ്രായപൂർത്തിയാകാത്ത മൂന്നുപേർ ചേർന്ന് ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഡൽഹി പൊലീസ് പറഞ്ഞു. അതിൽ ഒരാൾ ആൺകുട്ടിയുടെ ബന്ധുവാണ്. രണ്ട് പ്രതികളെ പിടികൂടിയതായും ഒരാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
സെപ്തംബർ 22ന് നടന്ന ദാരുണമായ സംഭവത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചു. രക്ഷിതാക്കൾ ഉടൻ ഡൽഹി പൊലീസിൽ വിവരമറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.