ചി​ത്രം: freepressjournal

മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച്​ 12കാരന്​ ഗുരുതര പരിക്ക്

ഭോപാൽ: മധ്യപ്രദേശിൽ മൊബൈൽ ബാറ്ററി പൊട്ടിത്തെറിച്ച്​ 12കാരന്​ ഗുരുതര പരിക്ക്​. ഛതർപൂരിൽ വെള്ളിയാഴ്ചയാണ്​ സംഭവം. നാലാം ക്ലാസ്​ വിദ്യാർഥിയായ അഫ്​സൽ ഖാനാണ്​ പരിക്കേറ്റത്​. റോഡരികിൽ നിന്ന്​ ലഭിച്ച ബാറ്ററി ബാലൻ വൈദ്യുതി വയറിൽ ഘടിപ്പിക്കവേയാണ്​ അപകടമുണ്ടായത്​.

മാലിന്യത്തിൽ നിന്നാണ്​ കുർറ ഗ്രാമവാസിയായ അഫ്​സലിന്​ ബാറ്ററി ലഭിച്ചത്​. ബാറ്ററി വയറുമായി ഘടിപ്പിച്ചയുടനെ പൊട്ടിത്തെറി നടന്നതായി കുട്ടിയുടെ മാതാവ്​ റുഖ്​സാർ പറഞ്ഞു.

പൊട്ടിത്തെറിച്ച ബാറ്ററി ബാലന്‍റെ വയറ്റിൽ തുളഞ്ഞുകയറി. അപകടത്തിൽ അഫ്​സലിന്‍റെ കരളിനും മറ്റ്​ ചില ആന്തരികാവയവങ്ങൾക്കും​ ഗുരുതരമായി പരിക്കേറ്റതായും ജീവൻ നിലനിർത്താനായി പരമാവധി ശ്രമിക്കുന്നതായും ഡോക്​ടർ ദേശീയ മാധ്യമത്തോട്​ പറഞ്ഞു. ഒരാഴ്ചക്കിടെ സമാനമായ രീതിയിൽ രണ്ടാമത്തെ സംഭവമാണ്​ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. 

Tags:    
News Summary - 12 year old boy sustains severe injuries after mobile battery explodes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.