ഉദ്ധവിന് വീണ്ടും തിരിച്ചടി; 12 ശിവസേന സംസ്ഥാന ‍യൂനിറ്റ് അധ്യക്ഷൻമാർ ഷിൻഡെ പക്ഷത്ത്

മുംബൈ: ശിവസേനയുടെ 15 സംസ്ഥാന യൂനിറ്റ് അധ്യക്ഷൻമാരിൽ 12പേർ ഷിൻഡെയുടെ പക്ഷത്ത് ചേർന്നു. ഡൽഹി, മണിപ്പൂർ, മധ്യപ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാൻ, ഗോവ, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡിഷ, ഹൈദരാബാദ്, കർണാടക, ഗുജറാത്ത് എന്നീ സംസ്​ഥാനങ്ങളിലെ ശിവസേനയുടെ യൂനിറ്റ് അധ്യക്ഷൻമാരാണ് ഷിൻഡെ പക്ഷത്ത് ചേർന്നത്. പാർട്ടി ചിഹ്നത്തിൻമേലുള്ള ഷിൻഡെ പക്ഷത്തിന്‍റെ അവകാശവാദത്തിനെതിരെയുള്ള ഉദ്ധവ് വിഭാഗത്തിന്‍റെ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ നീക്കം.

വിവിധ സംസ്ഥാനങ്ങളിലെ അധ്യക്ഷൻമാർ തങ്ങളുമായി വ്യാഴാഴ്ച ചർച്ച നടത്തിയെന്നും രാജ്യത്തെ എല്ലാ കോണുകളിലും പാർട്ടി വിപുലീകരിക്കുന്നതുമായി ബന്ധപ്പട്ട ചർച്ചകൾ നടത്തിയെന്നും ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു. അതത് സംസ്ഥാനങ്ങളിൽ പാർട്ടിയുടെ വളർച്ചക്കായി എല്ലാസഹായങ്ങളും ചെയ്യുമെന്ന് സംസ്ഥാന അധ്യക്ഷൻമാർക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്​.

ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനെ തുടർന്ന് ജൂൺ 29നാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. തുടർന്ന് മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെ അധികാരത്തിലേറുകയായിരുന്നു. 

Tags:    
News Summary - 12 state chiefs of Shiv Sena join Shinde camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.