ഗാസിയാബാദ്: ഉത്തർപ്രദേശിൽ വസ്ത്രനിർമാണ ശാലയിലുണ്ടായ തീപിടുത്തത്തിൽ 12പേർ മരിച്ചു. ഗാസിയാബാദിലെ ശഹീദ് നഗറിൽ ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. ഈ സമയത്ത് ഫാക്ടറിയിൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്നു. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
ഷാഹിദാബാദിലെ ഡെനിം ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അപകടകാരണം അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.