Posted On
date_range Updated On
date_range ജോഷിമഠിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ 12 പേർ മരിച്ചു
ഡെറാഡൂൺ: ജോഷിമഠിൽ വാഹനാപകടത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഉരാഗാം-പല്ല ജാക്കോള ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ മരിച്ച 10 പേർ പുരുഷൻമാരും രണ്ട് പേർ സ്ത്രീകളുമാണ്.
ജില്ല മജിസ്ട്രേറ്റ് ഹിമാൻഷു ഖുറാന, എസ്.പി പ്രമാനന്ദ്ര ഡോവൽ, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണസേന എന്നിവർ സംഭവസ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.