തെലങ്കാനയിലെ ഔഷധ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; 12 മരണം, 34 പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിൽ ഉണ്ടായ സ്ഫോടനത്തിൽ 12 പേർ മരിക്കുകയും 34 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ. പശമൈലാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ കമ്പനിയുടെ പ്ലാന്റിലെ ഒരു റിയാക്ടറിലാണ് തിങ്കളാഴ്ച രാവിലെ പൊട്ടിത്തെറി ഉണ്ടായത്. രാസപ്രവർത്തനം മൂലമാണ് സ്ഫോടനമെന്നാണ് പ്രഥാമിക നിഗമനം. ആ സമയത്ത് 150 തോളം പേർ ഉണ്ടായിരുന്നുവെന്ന് ഫാക്ടറി വൃത്തങ്ങളെ ഉദ്ധരിച്ച് പൊലീസ് ഐ.ജി വി സത്യനാരായണ പറഞ്ഞു.

ഫാക്ടറി അധികൃതർ ഉടൻ ലോക്കൽ പൊലീസിനെ ബന്ധപ്പെടുകയും അവർ അഗ്നിശമന സേനയെ അറിയിക്കുകയും ചെയ്തു.  പത്ത് അഗ്നിശമന എൻജിനുകനും എൻ.ഡി.ആർ.എഫിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും തീ നിയന്ത്രണവിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനും അവർക്ക് വിപുലമായ വൈദ്യസഹായം നൽകാനും എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചുവെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. കത്തിനശിച്ച പ്ലാന്റിൽ തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ ഭയപ്പെടുന്നു. അടിയന്തര സേവനങ്ങൾ നൽകുന്നതിനായി ആംബുലൻസുകൾ സജ്ജീകരിച്ചിട്ടുണ്ട്. 

Tags:    
News Summary - 12 dead, 34 injured in suspected explosion in Telangana pharma plant: Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.