ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തി

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നിന്ന് 12ചീറ്റകൾ കൂടി ഇന്ന് മധ്യപ്രദേശിലെത്തും. നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ എത്തിച്ച് മാസങ്ങൾക്ക് ശേഷമാണ് 12 ചീറ്റകളെ ​കൊണ്ടുവരുന്നത്. ചീറ്റകളെയും വഹിച്ചുള്ള വിമാനം 10 മണിക്ക് ഗ്വാളിയോർ വ്യോമ താവളത്തിൽ ഇറങ്ങി. അവയെ ഇപ്പോൾ ഹെലികോപ്റ്ററിൽ കുനോ ദേശീയോദ്യാനത്തിലേക്ക് മാറ്റുകയാണ്.

ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണുള്ളത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ചേർന്ന് ചീറ്റകളെ ദേശീയോദ്യോനത്തിലെ ക്വാറ​​ൈന്റൻ കേന്ദ്രത്തിലേക്ക് തുറന്നു വിടും.

ചീറ്റകൾക്കായി 10 ക്വാറ​ൈന്റൻ കൂടുകളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യൻ വന്യമൃഗ നിയമമനുസരിച്ച് മറ്റിടങ്ങളിൽ നിന്ന് രാജ്യത്തേക്ക് വരുന്ന മൃഗങ്ങൾക്ക് 30 ദിവസത്തെ ഐസോലേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. അതിനായാണ് ക്വാറ​ൈന്റൻ കൂടുകൾ ഒരുക്കിയിട്ടുള്ളത്.

കഴിഞ്ഞ വർഷം നമീബിയയിൽ നിന്ന് വന്ന എട്ട് ചീറ്റകളെ കുനോ നാഷണൽ പാർക്കിൽ തുറന്നുവിട്ടത് പ്രധാനമന്ത്രി നരേന്ദ്ര​ മോദിയായിരുന്നു. ഈ ചീറ്റകളെ കാട്ടിലേക്ക് തുറന്നുവിടുന്നതിന് മുമ്പ് അവയെ ആറ് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വേട്ടയാടൽ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.

ഇന്ത്യയിലെ അവസാന ചീറ്റ മരിച്ചത് 1947 ലായിരുന്നു. 1952ൽ അവ രാജ്യത്ത് വംശനാശം സംഭവിച്ചവയായി പ്രഖ്യാപിച്ചു. ചീറ്റയെ രാജ്യത്ത് വീണ്ടും ​കൊണ്ടുവരാൻ 2020ലാണ് കേന്ദ്ര സർക്കാർ തീരുമാനമെടുക്കുന്നത്. സുപ്രീംകോടതിയുടെ കൂടെ അനുമതിയോടെയാണ് ചീറ്റകളെ എത്തിച്ചിരിക്കുന്നത്. താമസ സ്ഥലം മാറുന്നതിനാൽ ചീറ്റകൾക്ക് കാര്യമായ ശ്രദ്ധ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. 


Tags:    
News Summary - 12 Cheetahs From South Africa Arrive In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.