ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ 11കാരിയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. നദീതീരത്ത് നിന്ന് ചാക്കിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജെയ്പാൽഗുരി ജില്ലയിലെ ധുപ്ഗുരിയിലാണ് ദാരുണ സംഭവം നടന്നത്.
11കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും കൊലപ്പെടുത്തിയ ശേഷം ചാക്കിൽ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. വിവാഹിതനായ യുവാവ് കൃത്യം നടത്തിയ ശേഷം ഭാര്യയുടെ വീട്ടിലേക്ക് കടന്നു കളഞ്ഞു.
ഏതാനും ദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഡോഗ് സ്ക്വാഡിന്‍റെ സഹായത്തിൽ നടത്തിയ പരിശോധനയിലാണ് നദീ തീരത്ത് നിന്ന് മൃതദേഹം പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.