Posted On
date_range Updated On
date_range 11 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ശ്രീലങ്കയിൽ പിടിയിൽ
കൊളംബോ: അനധികൃതമായി സമുദ്രാതിർത്തിയിൽ കടന്നെന്ന് ആരോപിച്ച് 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തതായും നാവികസേന പ്രസ്താവനയിൽ അറിയിച്ചു.
നെടുംതീവ് ദ്വീപിന്റെ വടക്കൻ തീരത്ത് നടത്തിയ പ്രത്യേക ഓപറേഷനിലാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാങ്കേശുറൈ തുറമുഖത്ത് എത്തിച്ച ശേഷം ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറിയതായും നാവികസേന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.