പ്രതീകാത്മക ചിത്രം

ഉത്തർപ്രദേശിൽ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്​ത്രീകളുമടക്കം 11 പേര്‍ മരിച്ചു

ഝാന്‍സി: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്​ത്രീകളുമടക്കം 11 പേര്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരം.

ഝാന്‍സിയില്‍ ഖനിയിലാണ് അപകടം. റോഡിൽ നിലയുറപ്പിച്ച കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച ട്രാക്​ടർ നിയന്ത്രണം വിട്ട്​ മറിയുകയായിരുന്നു.

മധ്യപ്രദേശിൽ നിന്നുള്ള 30 ഓളം പേർ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടയിലാണ്​ അപകടമെന്ന്​ സീനിയർ പോലീസ് സൂപ്രണ്ട് ശിവഹരി മീണ പറഞ്ഞു.

റോഡിന്‍റെ ഒരു വശത്തേക്ക്​ മറിഞ്ഞ ട്രാക്​ടറിന്‍റെ അടിയിൽപെട്ടാണ്​​ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ മരിച്ചത്​. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു​. 

Tags:    
News Summary - 11 Dead Including Four Children After Tractor Overturns in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.