Posted On
date_range Updated On
date_range മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരൻ ബലാത്സംഗത്തിനിരയാക്കി
ജയ്പുർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ മൂന്ന് വയസ്സുകാരിയെ ബന്ധുവായ പത്തുവയസ്സുകാരൻ ബലാത്സംഗം ചെയ്തുവെന്ന് പരാതി. പെൺകുട്ടിയുടെ മുത്തശ്ശി ബനേഡ പൊലീസ് സ്റ്റേഷനിൽ കേസ് നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.
പെൺകുട്ടി ബാലനൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ വൈദ്യപരിശോധന റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
രണ്ട് കുട്ടികളെയും ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയതായും തുടർന്ന് ഇവരെ കുടുംബാംഗങ്ങൾക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.