യു.പിയിലെ സ്​കൂളിൽ ഒരു ലിറ്റർ പാൽ 81 വിദ്യാർഥികൾക്ക്​

ലഖ്​നോ: ഉത്തർപ്രദേശിലെ സോൻഭ​ദ്രയിൽ സ്​കുൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ഒരു ലിറ്റർ പാൽ 81 പേർക്ക്​ വിദ്യാർഥി കൾക്കായി നൽകിയത്​ വിവാദമാവുന്നു. ഒരു ലിറ്റർ പാല്​ ബക്കറ്റിലേക്ക്​ മാറ്റി ​ബാക്കി വെള്ളമൊഴിച്ച്​ വിദ്യാർഥികൾക്ക്​ നൽകുന്ന വീഡിയോ പ്രചരിച്ചതോടെയാണ്​ സംഭവം വിവാദമായത്​.

സോൻഭദ്രയിലെ ഒരു ഗ്രാമത്തിലെ മെമ്പറാണ്​ വീഡിയോ എടുത്ത്​ പ്രചരിപ്പിച്ചത്​​. തിളപ്പിച്ച ചുടുവെള്ളത്തിലേക്ക്​ ഒരു ലിറ്റർ പാല്​ ഒഴിച്ചാണ്​ പാചകം ചെയ്യുന്നത്​. പിന്നീട്​ വിദ്യാർഥികൾ ഓരോരുത്തർക്കും അരഗ്ലാസ്​ പാല് വീതം​ നൽകുന്നതും വീഡിയോയിൽ കാണാം.

171 വിദ്യാർഥികളാണ്​ യു.പിയിലെ ഈ പ്രൈമറി വിദ്യാലയത്തിൽ പഠിക്കുന്നത്​. ബുധനാഴ്​ച പാൽ നൽകിയ ദിവസം 81 വിദ്യാർഥികൾ മാത്രമാണ്​ സ്​കൂളിലെത്തിയത്​. യു.പിയിൽ സ്​കൂളിലെ ഉച്ചഭക്ഷണ വിതരണത്തിലെ അഴിമതി പുറത്ത്​ കൊണ്ടുവന്ന മാധ്യമ പ്രവർത്തകനെതിരെ കേസെടുത്ത സംഭവം നടന്ന്​ രണ്ട്​ മാസം പിന്നിടു​േമ്പാഴാണ്​ പുതിയ വിവാദവും ഉയർന്നു വരുന്നത്​​.

Tags:    
News Summary - 1 Litre Milk Diluted With Water Served To 81 Students In UP School-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.