Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദി ആക്രമണം; പൊലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. പൊലീസ് ഡ്രൈവറായ ഖുർഷിദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. മറ്റൊരു പൊലീസുകാരന് പരിക്കേറ്റു.
പൊലീസുകാരമായ പോയ വാഹനത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. കുൽഗാമിലെ ദമാൽ ഹാഞ്ചിപോര എരിയയിലായിരുന്നു സംഭവം.
നേരത്തെ, കശ്മീരീലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലശ്കറെ ത്വയ്യിബ കമാൻഡർ വസീം ഷാ കൊല്ലപ്പെട്ടിരുന്നു. സംഘടനയിലെ മറ്റൊരു നേതാവായ ഹഫീസ് നിസാറിനെയും കൊലപ്പെടുത്തിയതായി സുരക്ഷാ സേന വൃത്തങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.