കാബൂൾ വിമാനത്താവളത്തിൽ വെടിവെപ്പ്​; അഫ്​ഗാൻ സൈനികൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്​ഗാൻ തലസ്​ഥാന നഗരമായ കാബൂളിലെ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നടന്ന വെടിവെപ്പിൽ സർക്കാർ സൈനികൻ കൊല്ലപ്പെട്ടു. മൂന്നു പേർക്ക്​ പരിക്കുണ്ട്​. ആരാണ്​ വെടിവെപ്പ്​ നടത്തിയതെന്ന്​ സ്​ഥിരീകരണമായിട്ടില്ല. ജർമൻ സൈന്യമാണ്​ സംഭവം ട്വീറ്റ്​ ചെയ്​തത്​.

താലിബാൻ നിയന്ത്രണമേറ്റെടുത്തതിന്​ പിന്നാലെ രാജ്യംവിടാൻ ആയിരങ്ങളാണ്​ വിമാനത്താവളത്തിൽ ദിവസങ്ങളായി കാത്തുകെട്ടി കിടക്കുന്നത്​. സൈനിക വിമാനങ്ങൾക്ക്​ പുറമെ സിവിലിയൻ വിമാനങ്ങളും രക്ഷാദൗത്യത്തിൽ പങ്കാളിയാകണമെന്ന്​ നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - 1 Afghan security force member killed, 3 hurt in firefight at Kabul airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.