ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്നതിനുള്ള മരുന്നുകൾ അമിതമായി ഉപയോഗിച്ചതിനെത്തുടർന്ന് 29കാരൻ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 53ലെ തന്റെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. വ്യാഴാഴ്ച രാവിലെ രോഹിത് ഫോൺ കോളുകളോട് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വീടിന്റെ വാതിൽ പൊളിച്ചു അകത്തുകടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലൈംഗിക ഉത്തേജന മ രുന്നുകളുടെ അളവ് അമിതമായതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ മുറിയിൽ നിന്ന് വിവിധയിനം ലൈംഗിക ഉത്തേജന മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും ശൂന്യമായ കവറുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കുന്നതിനായി ആന്തരിക അവയവങ്ങളും മരുന്നിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് പരിശോധനയ്ക്കായിഅയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ പൂർണമായ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.