വൈദ്യുതിവാഹന രംഗത്ത് കൈകോർക്കാൻ ടാറ്റയും മഹീന്ദ്രയും

ന്യൂഡൽഹി: ഇന്ത്യൻ വാഹനരംഗത്തെ വമ്പൻമാർ വൈദ്യുതി വാഹനത്തിനായി (ഇ.വി)കൈകോർക്കുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സുമാണ് പരസ്പര സഹകരണത്തിൽ വൈദ്യുതിവാഹന വിപണിയിലേക്ക് കടക്കുന്നത്. റിവോ (REVO) എന്നാണ് സംയുക്ത സംരംഭത്തിനിട്ടിരിക്കുന്ന പേര്. ഇ.വി വാഹനങ്ങളിൽ ടാറ്റ ഇതിനകം ഏറെ മുന്നിലാണ്.

ആദ്യ ഘട്ടത്തിൽ ഇരു കമ്പനികളും ചേർന്ന് എസ്.യു.വിയുടെ ഇ.വി ചെറുപതിപ്പ് പുറത്തിറക്കാനാണ് ആലോചന. 2020ൽ ഡൽഹിയിൽ നടന്ന വാഹനപ്രദർശന മേളയിൽ 'സിയറ'യുടെ ഇ.വി മോഡൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. മഹീന്ദ്രയാകട്ടെ ഡബ്ല്യു 601 പ്ലാറ്റ്ഫോമിൽ കോംപാക്ട് വാഹനമായ എക്സ്.യു.വി 400 പുറത്തിറക്കാനുള്ള പണിപ്പുരയിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു.

ഈ രണ്ട് രൂപകൽപനകളും ചേർന്നതായിരിക്കും റിവോ. സംയുക്ത സംരംഭത്തിന് കീഴിൽ വാഹനം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - Mahindra and Tata To Partner On Joint Electric Vehicle Project Called REVO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.