ബെയ്ജിങ്: ചൈനയെയും ഹോേങ്കാങ് നഗരമായ മകാവിനെയും ബന്ധിപ്പിച്ചുകൊണ്ട് പണിപൂർത്തിയായ ലോകത്തിലെ ഏറ്റവും നീളംകൂടിയ കടൽപ്പാലത്തിൽ ഇലക്ട്രിക് വാഹനങ്ങൾ ഇനി നിന്നുപോവില്ല. വാഹനം ചാർജ് ചെയ്യാനുള്ള സംവിധാനം ഇവിടെ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
കഴിഞ്ഞ ആഴ്ചയാണ് 55 കിലോമീറ്റർ നീളമുള്ള പാലം പണി പൂർത്തിയായത്. പാലം തുറന്നുകൊടുക്കുന്ന 2017െൻറ അവസാനത്തോടെ ഇലക്ട്രിക് സ്റ്റേഷനും പ്രാവർത്തികമാവുമെന്നാണ് കരുതുന്നത്. ചൈന സൗതേൺ പവർ ഗ്രിഡ് ആണ് ഇതിൽ 550 സ്റ്റേഷനുകൾ സ്ഥാപിക്കുക.
ഇതിനായി ഒമ്പതു കോടി യുവാൻ അവർ മുടക്കും. ഹരിത വികസനത്തിെൻറ ഭാഗമായി പൊതു ആവശ്യങ്ങളും അല്ലാതെയും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനാണ് ഇവർ ഉന്നമിടുന്നത്. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വൈ’യുടെ രൂപത്തിലുള്ള ഇൗ പാലം പണിയാൻ ഏഴു വർഷത്തോളം എടുത്തു. ഹോേങ്കാങ്ങിൽനിന്ന് ചൈനീസ് നഗരമായ സുഹായിലേക്ക് കേവലം 30 മിനിറ്റുകൊണ്ട് ഒാടിയെത്താനാവുമെന്നാണ് ഇവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.