99 ഹെയർപിന്നുകൾ 9.51 മിനിറ്റിൽ പിന്നിട്ട്​ ഫെരാരിയെ തകർത്ത്​ റേഞ്ച്​ റോവർ

99 ഹെയർപിൻ വളവുകൾ പിന്നിട്ടാൽ എത്തുന്ന ഭൂമിയിലെ സ്വർഗങ്ങളിലൊന്നാണ്​ ടിയാൻമെൻ പവർവതം. ഇൗ 99 ഹെയർപിൻ വളവുകൾ അതിവേഗത്തിൽ പിന്നിട്ട്​ ഫെരാരി മുമ്പ്​ റെക്കോർഡിട്ടിരു​ന്നു. ഫെരാരിയുടെ ഇൗ റെക്കോർഡ്​ മറികടന്നിരിക്കുകയാണ്​ റേഞ്ച്​ റോവർ. 9.51 മിനിട്ടിൽ ഒാടിതീർത്താണ്​ റേഞ്ച്​ റോവർ പുതിയ റെക്കോർഡിട്ടിരിക്കുന്നത്​.

Full View

ഫെരാരി 458 ഇറ്റാലിയയുടെ റെക്കോർഡാണ്​ റേഞ്ച്​ റോവർ മറികടന്നത്​. ചെറിയ ഒരു പിഴവ്​ പോലും വൻ ദുരന്തത്തിന്​ കാരണമായേക്കാവുന്ന അപകടകരമായ പാതയിലുടെയായിരുന്നു റേഞ്ച്​ റോവറി​​െൻറ പ്രയാണം. നേരത്തെ 999 പടികളിൽ വാഹനം ഒാടിച്ചുകയറ്റി റേഞ്ച്​ റോവർ ആരാധകരെ അമ്പരപ്പിച്ചിരുന്നു. അന്ന്​ വണ്ടിയോടിച്ച ഹോ പിൻ തുങ്​ തന്നെയാണ്​ ഇത്തവണയും റേഞ്ച്​ റോവറി​​െൻറ സാരഥി. 68.8 കിലോ മീറ്ററാണ് യാത്രയിലെ​ റേഞ്ച്​ റോവറി​​െൻറ ശരാശരി വേഗം.

റേഞ്ച്​ റോവർ സ്​പോർട്​സി​​െൻറ എസ്​.വി ആർ വകഭേദമാണ്​ ഡ്രൈവിനായി ഉപയോഗിച്ചത്​. വി 8 സൂപ്പർ ചാർജ്​ഡ്​ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തി​​െൻറ കരുത്ത്​ 575 പി.എസാണ്​. പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻറ്​ ​മാത്രം മതി. ഉയർന്ന വേഗം മണിക്കൂറിൽ 280 കിലോമീറ്ററാണ്​.

Tags:    
News Summary - Watch Range Rover Sport SVR record run up China's 99-turn Tianmen Road-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.