ഡ്രൈവറില്ലാ വണ്ടികൾ  അടുത്തമാസം ഒാടിത്തുടങ്ങും

ദുബൈ: ഏറെ പറഞ്ഞു​േകട്ട ഡ്രൈവറില്ലാ വണ്ടികൾ അടുത്ത മാസം മുതൽ ഒാട്ടം തുടങ്ങും. പരീക്ഷണാടിസ്​ഥാനത്തിൽ സസ്​​റ്റെനബിൾ സിറ്റിയിലായിരിക്കും ഇവ ഒാടുക. അൽ കുദ്ര റോഡിൽ ഇവ ഒാടിക്കുന്നതിനുള്ള ധാരണാപത്രം റോഡ്​സ്​ ആൻറ്​ ട്രാൻസ്​പോർട്​ അതോറിറ്റിയും സസ്​​റ്റെനബിൾ സിറ്റ്​ ​പ്രൊജക്​ടും ഒപ്പുവെച്ചു. 500 വില്ലകളും മറ്റുകെട്ടിടങ്ങളും ഉള്ള സസ്​റ്റെയിനബിൾ സിറ്റിയിൽ സോളാർ പാനലുകൾ, എൽ.ഇ.ഡി. ലൈറ്റുകൾ തുടങ്ങി ഉൗർജ സംരക്ഷണത്തിനുള്ള പദ്ധതികൾ നേരത്തെ തന്നെ നടപ്പാക്കിയിട്ടുള്ളതാണ്​. 2030 ഒാടെ ദുബൈയിലെ നാലിൽ ഒന്ന്​ വാഹനവും സ്വയം നിയന്ത്രിതമാക്കാനുള്ള സർക്കാർ ലക്ഷ്യത്തി​​െൻറ ഭാഗമായാണ്​ പരീക്ഷണയോട്ടം നടത്തുന്നത്​. സ്വയം നിയന്ത്രിത വാഹനങ്ങൾക്ക്​ ആവശ്യമായ അടിസ്​ഥാന സൗകര്യങ്ങളും മറ്റും എന്തെന്ന്​ മനസിലാക്കുകയാണ്​ പരീക്ഷണയോട്ടത്തി​​െൻറ ലക്ഷ്യം. 
Tags:    
News Summary - vehicle without driver-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.