കോവിഡ്​ 19: 4600 കോടിയുടെ ബി.എസ്​ 4 ഇരുചക്രവാഹനങ്ങൾ വിൽക്കാനാവാതെ കമ്പനികൾ

ന്യൂഡൽഹി: കോവിഡ്​ 19 ബാധ മൂലമുണ്ടായ ലോക്ക്​ഡൗണിൽ പ്രതിസന്ധിയിലായി രാജ്യത്തെ ഇരുചക്ര വാഹന നിർമാതാക്കൾ. ഏകദേശ ം 4600 കോടിയുടെ ബി.എസ്​ 4 ഇരുചക്ര വാഹനങ്ങളാണ്​ വിൽക്കാതെ കമ്പനികളിൽ കെട്ടിക്കിടക്കുന്നത്​. 2020 ഏപ്രിൽ ഒന്ന്​ മുതൽ രാജ്യത്ത്​ ബി.എസ്​ 6 മലിനീകരണ ചട്ടങ്ങൾ നടപ്പാകുന്നതോടെ ഈ വാഹനങ്ങളൊന്നും വിൽക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടാകും. ഏകദേശം 8,35,000 ഇരുചക്രവാഹനങ്ങളാണ്​ കമ്പനികളിൽ കെട്ടികിടക്കുന്നത്​.

മിക്ക സംസ്ഥാനങ്ങളിലും സമ്പൂർണ ലോക്ക്​ഡൗൺ വന്നതോടെ പല ഇരുചക്രവാഹന നിർമാതാക്കൾക്കും അവരുടെ ഡീലർഷിപ്പുകൾ അടക്കേണ്ടി വന്നു. ഇതോടെ വിൽപന ഗണ്യമായി കുറയുകയായിരുന്നു. അതേസമയം, ബി.എസ്​ 4 വാഹനങ്ങൾ 2020 ഏപ്രിൽ ഒന്നിന്​ ശേഷവും വിൽക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി വാഹനനിർമാതാക്കളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്​.

നേരത്തെ ബി.എസ്​ 3യിൽ ബി.എസ്​ 4ലേക്ക്​ ഇന്ത്യൻ വാഹനരംഗം മാറുമ്പോ‌ഴും സമാന പ്രതിസന്ധി അഭിമുഖീകരിച്ചിരുന്നു. അന്ന്​ വൻ വിലക്കിഴിവിൽ വാഹനങ്ങൾ വിൽക്കുകയായിരുന്നു നിർമാതാക്കൾ ചെയ്​തത്​. എന്നാൽ, കോവിഡ്​ വ്യാപകമായതോടെ അതിനുള്ള സാധ്യതകളും ഇല്ലാതായി.

Tags:    
News Summary - Two-Wheeler Companies Struggling To Clear BS4 Inventory-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.