ഡീസൽ കാറുകളുടെ നികുതി രണ്ട്​ ശതമാനം വർധിപ്പിക്കുന്നു

ന്യൂഡൽഹി: ഡീസൽ കാറുകളുടെ നികുതി രണ്ട്​ ശതമാനം വർധിപ്പിക്കുന്നു. പരിസ്ഥിതി സൗഹാർദമായ വാഹനനയം പ്രോൽസാഹിപ്പി​ക്കുന്നതി​​​െൻറ ഭാഗമായാണ്​ ഡീസൽ വാഹനങ്ങളുടെ നികുതി ഉയർത്താൻ ഗതാഗത മന്ത്രാലയം നീക്കം നടത്തുന്നത്​. വൈദ്യുത വാഹനങ്ങളുടെ നികുതി കുറക്കാനും ശിപാർശ നൽകിയിട്ടുണ്ട്​.

ഏകീകൃത നികുതിയായ ജി.എസ്​.ടി നിലവിൽ വന്നതിന്​ ശേഷം ഡീസൽ കാറുകൾക്കും പെട്രോൾ കാറുകൾക്കും ഒരേ നികുതിയാണ്​ ചുമത്തുന്നത്​. വാഹനത്തി​​​െൻറ എൻജിൻ കപ്പാസിറ്റിക്കും നീളത്തിനും അനുസരിച്ചാണ്​ നികുതിയിൽ വ്യത്യാസം വരുന്നത്​. നിലവിൽ നാല്​ മീറ്ററിൽ താഴെയുള്ള 1.5 ലിറ്ററിൽ താഴെ എൻജിൻ ശേഷിയുള്ള കാറുകൾക്ക്​ 31 ശതമാനമാണ്​ നികുതി നിരക്ക്​. രണ്ട്​ ശതമാനം കൂടുന്നതോടെ നികുതി ഇനി 33 ശതമാനമായി മാറും.

നികുതി നിരക്ക്​ വർധന മാരുതി സുസുക്കി സ്വിഫ്​റ്റ്​, ഡിസയർ, ഹ്യുണ്ടായ്​ ​െഎ 20 തുടങ്ങിയ ജനപ്രിയ കാറുകളുടെയെല്ലാം വില വർധിക്കുന്നതിന്​ കാരണമാവും. ഇന്ത്യൻ വാഹന വിപണിയിൽ എസ്​.യു.വികൾക്കും ആഡംബര കാറുകൾക്കുമാണ്​ ഉയർന്ന നികുതി ചുമത്തുന്നത്​.

Tags:    
News Summary - Tax On Diesel Vehicles Could Increase By 2 Per Cent-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.