രക്ഷാപ്രവർത്തനത്തിനായി സൈന്യത്തി​െൻറ ടട്രാ ട്രക്കുകൾ VIDEO

പാലക്കാട്​: പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തി​​​​െൻറ ടട്രാ ട്രക്കുകൾ ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. പാലക്കാ​െട്ട ബി.ഇ.എം.എൽ പ്ലാൻറിലാണ്​ ട്രക്കുകൾ നിർമിച്ചിരിക്കുന്നത്​​. പാലക്കാട്​ എം.പി എം.ബി രാജേഷാണ്​ ട്രക്കുകൾ പുറപ്പെട്ട വിവരം അറിയിച്ചത്​.

ട്രക്കുകളിലൊന്ന്​ നേരിട്ട്​ ചാലക്കുടിയിലേക്കും മറ്റൊന്ന്​ നെല്ലിയാമ്പതിയിൽ അവശ്യസാധനങ്ങൾ എത്തിച്ച ശേഷം പിന്നീട്​ ആലുവ മേഖലയിലേക്കും പോകുമെന്നാണ്​ അറിയിപ്പ്​. പാലക്കാട്​ രക്ഷാപ്രവർത്തനം നടത്തുന്നതിനായാണ്​ ട്രക്കുകൾ സജ്ജമാക്കിയത്​​. പാലക്കാട്​ മഴ കുറഞ്ഞ സാഹചര്യത്തിലാണ്​ ട്രക്കുകൾ മറ്റ്​ പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി കൈമാറാൻ തീരുമാനിച്ചത്​.

കാർഗിൽ പോലുള്ള ദുഷ്​കര മേഖലകളിൽ മികവ്​ തെളിയിച്ച ട്രക്കുകളാണ്​ ടട്രാ. ​ഒരാൾപ്പൊക്കം വെള്ളത്തിലും ട്രക്കുകൾക്ക്​ അനായാസം സഞ്ചരിക്കാനാവും. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമില്ല. അവശ്യഘട്ടങ്ങളിൽ മണിക്കൂറിൽ 80 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. നാറ്റോ മാനദണ്ഡങ്ങൾ ഉപയോഗിച്ച്​ നിർമിച്ച ട്രക്കുകളാണ്​ ഇത്​.

Full ViewFull View
Tags:    
News Summary - TATRA truck to aluva-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.