താരങ്ങളായി എസ്.യു.വികൾ
ഒാേട്ടാ എക്സ്പോ 14ാം പതിപ്പിലെത്തുേമ്പാൾ ഇത്തവണ താരങ്ങളാവുന്നത് എസ്.യു.വികളാണ്. ചെറുകാറുകളിൽ നിന്ന് ഇന്ത്യൻ ജനത മാറി ചിന്തിക്കുന്നുവെന്നതിെൻറ തെളിവാണ് ഇൗ മാറ്റം. മാരുതി 800 പോലുള്ള ചെറുകാറുകളിൽ നിന്ന് ജീപ്പ് കോംപസ് പോലുള്ള ലോകോത്തര എസ്.യു.വിയിലേക്ക് വിപണി മാറി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 35 പുതിയ എസ്.യു.വികളാണ് ഇന്ത്യൻ വിപണി കീഴടക്കാനെത്തുന്നത്. എക്സ്പോയിലെ ആദ്യ ദിനങ്ങളിൽ തന്നെ ടാറ്റയും മഹീന്ദ്രയുമെല്ലാം എസ്.യു.വികൾ അവതരിപ്പിച്ചിരുന്നു. വരും ദിവസങ്ങളിലും എസ്.യു.വികളുടെ വരവിന് കുറവൊന്നും ഉണ്ടാവില്ല.
കിയ, റെനോ, ബെൻസ് തുടങ്ങി എക്സ്പോയിലെത്തിയ വമ്പൻ നിർമാതാക്കളുടെ തലവൻമാരെല്ലാം ഒരുപോലെ പറയുന്ന കാര്യമാണ് വിപണിയിലെ എസ്.യു.വികളുടെ ഭാവി. അഞ്ച് മുതൽ 30 ലക്ഷം രൂപ വരെ വിലയുള്ള മോഡലുകളാവും ഇന്ത്യൻ വിപണി കീടക്കാനെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.