കോവിഡ്​: ബി.എസ്​ 4 വാഹനങ്ങൾ വിൽക്കുന്നതിന്​ ഇളവ്​

ന്യൂഡൽഹി: കോവിഡ്​ 19​​െൻറ പശ്ചാത്തലത്തിൽ ബി.എസ്​ 4 വാഹനങ്ങൾ വിൽക്കാൻ സു​പ്രീം കോടതി നിർമാതാക്കൾക്ക്​ ഇളവ്​ ന ൽകി. രാജ്യത്ത്​ പ്രഖ്യാപിച്ച ലോക്ക്​ഡൗൺ കഴിഞ്ഞ്​ 10 ദിവസം കൂടി വിൽക്കാമെന്നാണ്​ സുപ്രീംകോടതി ഉത്തരവിൽ പറയുന്നത്​. ഏപ്രിൽ 14നാണ്​ ലോക്ക്​ഡൗൺ കഴിയുക​. അപ്രകാരമാണെങ്കിൽ ഏ​പ്രിൽ 24 വരെ ബി.എസ് 4 വാഹനങ്ങൾ വിൽക്കാം.

നേരത്തെ മാർച്ച്​ 31നകം ഇത്തരം വാഹനങ്ങൾ വിറ്റുതീർക്കണമെന്നായിരുന്നു നിർദേശം. അതിനുശേഷം മലിനീകരണ തോത്​ കുറഞ്ഞ ബി.എസ്​ 6 വാഹനങ്ങൾ മാത്രമേ വിൽക്കാൻ പാടുള്ളൂ. രാജ്യമാകെ അടച്ചിട്ടതോടെ കാർ ഡീലേഴ്​സ്​ അസോസിയേഷനും സൊസൈറ്റി ഓഫ്​ ​ഓ​ട്ടോമൊബൈൽ മാനുഫാക്​ചേഴ്​സും ചേർന്ന്​​ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു​. നിലവിൽ 15,000 കാറുകൾ, 12,000 ടാക്​സി വാഹനങ്ങൾ, ഏഴ്​ ലക്ഷം ഇരുചക്രവാഹനങ്ങൾ എന്നിവ വിൽക്കാതെ കിടപ്പുണ്ടെന്ന്​ നിർമാതാക്കൾ അറിയിച്ചു.

എന്നാൽ, പത്ത്​ ദിവസം മാത്രമേ അനുവദിക്കുകയുള്ളൂവെന്നും പ്രകൃതിയെ കൂടുതൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ഡൽഹിയിൽ ഇത്തരം വാഹനങ്ങൾ വിൽക്കാൻ പാടില്ലെന്നും കോടതി അറിയിച്ചു. കൂടാതെ ഈ വാഹനങ്ങൾ 10 ദിവസത്തിനാകം രജിസ്​റ്റർ ചെയ്യേണ്ടതുമുണ്ട്​. കോവിഡ്​ വന്നതോടെ രാജ്യത്തെ എല്ലാ വാഹനവിൽപ്പന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്​.

Tags:    
News Summary - supreme court eases for bs4 vehicle selling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.