ജി.എസ്​.ടി: റോയൽ എൻഫീൽഡ്​ ബൈക്കുകളുടെ വില പുതുക്കി നിശ്​ചയിച്ചു

ന്യൂഡൽഹി: ചരക്ക്​ സേവന നികുതിയു​െട പശ്​ചാത്തലത്തിൽ ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹനനിർമാതാക്കളായ റോയൽ എൻഫീൽഡ്​ ബൈക്കുകളുടെ വില പുതുക്കി നിശ്​ചയിച്ചു. ജി.എസ്​.ടി നിലവിൽ വന്നതോടെ 350 സി.സിയിൽ കൂടുതലുള്ള ബൈക്കുകൾക്ക്​ നികുതി 1 ശതമാനം വർധിക്കും. 350 സി.സിയിൽ കുറവുള്ള ബൈക്കുകളുടെ നികുതി 2 ശതമാനം കുറയും. ഇതി​​​െൻറ അടിസ്ഥാനത്തിലാണ്​ കമ്പനി ബൈക്കുകളുടെ വില പുതുക്കി നിശ്​ചയിച്ചിരിക്കുന്നത്​. 

ബുള്ളറ്റി​​​െൻറ എൻട്രി ലെവൽ മോഡലായ ബുള്ളറ്റ്​ 350ക്ക്​ 1661  രൂപയുടെ കുറവാണ്​ ഉണ്ടാകുക. ഇല​ക്​ട്ര, ക്ലാസിക്​ 350, തണ്ടർബേർഡ്​ 350 എന്നിവക്ക്​ യഥാക്രമം 2,211, 2,015, 2,165 രൂപയുമാണ്​ കുറയുക.

എന്നാൽ ക്ലാസിക്​ 500ന്​ 1,490 രൂപയുടെ വർധനയാണ്​ ഉണ്ടാകുക. ക്ലാസിക്​ ക്രോം, കോണ്ടിന​​െൻറൽ ജി.ടി, ഹിമാലയൻ എന്നീ മോഡലകൾക്കും വില വർധിക്കും. ജി.എസ്​.ടി നിലവിൽ വന്നതോടെ രാജ്യത്തെ ഇരുചക്ര വാഹന നിർമാതക്കളെല്ലാം വിലയിൽ മാറ്റം വരുത്തിയിരുന്നു. ഇവരുടെ ചുവട്​ പിടിച്ചാണ്​ റോയൽ എൻഫീൽഡും വിലയിൽ മാറ്റം വരുത്തിയത്​​.

Tags:    
News Summary - royal enfield gst prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.