റോയൽ എൻഫീൽഡ്​ 500 സി.സി ബൈക്കുകളുടെ വിൽപന നിർത്തുന്നു

റോയൽ എൻഫീൽഡ്​ 500 സി.സി ബൈക്കുകളുടെ വിൽപന ഇന്ത്യയിൽ നിർത്തുന്നതായി റിപ്പോർട്ട്​. ബുള്ളറ്റ്​ 500, ക്ലാസിക്​ 500, ത ണ്ടർബേർഡ്​ 500 എന്നീ ബൈക്കുകളുടെ വിൽപനയാണ്​ റോയൽ എൻഫീൽഡ്​ നിർത്തുന്നത്​. ബി.എസ്​ 6 നിലവാരത്തിലേക്ക്​ ബൈക്കുകൾ ഉ യർത്താനുള്ള അമിത ചെലവ്​ പരിഗണിച്ചാണ്​ കമ്പനിയുടെ തീരുമാനമെന്നാണ്​ സൂചന.

നിലവിൽ ഇന്ത്യൻ വിപണിയിലുള്ള 350 സി.സി ബൈക്കുകളിൽ റോയൽ എൻഫീൽഡ്​ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ്​ റിപ്പോർട്ട്​. 350 സി.സി എൻജിൻ കരുത്തിലെത്തുന്ന പുതിയ മോഡലുകളുടെ പരീക്ഷണവും ആരംഭിച്ചിട്ടുണ്ട്​.

റോയൽ എൻഫീൽഡി​​െൻറ പുതിയ 350 സി.സി ബൈക്കുകൾ 2020 ഏപ്രിൽ ഒന്നിന്​ ശേഷമാവും​ വിപണിയിലെത്തുക. അതേസമയം, റ 500 സി.സി ബൈക്കുകളുടെ വിൽപന കഴിഞ്ഞ കുറേ വർഷങ്ങളായി ഉയർന്നിട്ടുണ്ട്​. 2013ൽ 12,216 500 സി.സി ബൈക്കുകളാണ്​ വിറ്റതെങ്കിൽ 2019ൽ ഇത്​ 36,093 ബൈക്കുകളാണ്​.

Tags:    
News Summary - Royal Enfield Could Stop Selling Its 500 cc Bikes In India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.