ആളു കൂടി, വെബ്​സൈറ്റ്​ പണിമുടക്കി; ​പെഗാസസി​െൻറ വിൽപന വൈകുന്നു

ന്യൂഡൽഹി: ഇരുചക്ര വാഹന നിർമാതാക്കളായ റോയൽ എൻഫീൽഡി​​െൻറ പെഗാസസ്​ ബൈക്കുകളുടെ വിൽപന വൈകുന്നു. ബൈക്കുകൾ വിൽപനക്കായി കമ്പനി സൈറ്റിൽ പ്രദർശിപ്പിച്ചപ്പോൾ ഇവ വാങ്ങാനായി ആളുകൾ കൂടുതലായി എത്തിയതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണമെന്നാണ്​ സൂചന. ഇതേ തുടർന്ന്​ റോയൽ എൻഫീൽഡി​​െൻറ സൈറ്റ്​ പണിമുടക്കിയതോടെയാണ്​ വിൽപന വൈകിയത്​.

ജൂലൈ പത്തിനാണ്​ ബൈക്കി​​െൻറ ബുക്കിങ്​ കമ്പനി ആരംഭിച്ചത്​. മോഡലി​​െൻറ കുറഞ്ഞ യൂണിറ്റുകൾ മാത്രമാണ്​ കമ്പനി ഇന്ത്യയിൽ വിൽപനക്ക്​ വെച്ചത്​. രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടീഷ്​ സൈന്യം ഉപയോഗിച്ച ബൈക്കുകളിൽ നിന്ന്​ പ്രചോദനം ഉൾക്കൊണ്ടാണ്​ റോയൽ എൻഫീൽഡ്​ ​പെഗാസസിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

വെബ്​സൈറ്റ്​ പ്രവർത്തനരഹിതമായതോടെ സാ​േങ്കതികമായ തകരാറുകളാൽ പെഗാസസ്​ ബൈക്കി​​െൻറ വിൽപന വൈകുമെന്ന്​ ഒൗദ്യോഗിക ട്വിറ്റർ പേജിലുടെ റോയൽ എൻഫീൽഡ്​ അറിയിച്ചു.

Tags:    
News Summary - Royal Enfield Classic 500 Pegasus Edition Sale Delayed After Website Crashes-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.