നാനോ വിടവാങ്ങി

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതിയുമായെത്തിയ നാനോയുടെ ഉൽപാദനം ടാറ്റ നിർത്തുന്നു. പത്ത്​ വർഷങ്ങൾക്ക്​ ശേഷമാണ്​ നാനോയെ ടാറ്റ ഇന്ത്യൻ വിപണിയിൽ നിന്ന്​ പിൻവലിക്കുന്നത്​. വിൽപനയിൽ വൻ കുറവ്​ ഉണ്ടായതോടെയാണ്​ നാനോയെ പിൻവലിക്കാൻ ടാറ്റ നിർബന്ധിതമായത്​. 2008ലായിരുന്നു നാനോ വിപണിയിലേക്ക്​ എത്തുന്നത്​.

2018 ജൂൺ മാസത്തിൽ നാനോയുടെ ഒരു യൂണിറ്റ്​ മാത്രമാണ്​ ടാറ്റ വിറ്റത്​. കഴിഞ്ഞ വർഷം ഇതേ മാസം 275 യൂനിറ്റുകൾ വിൽക്കാൻ ടാറ്റക്ക്​ കഴിഞ്ഞിരുന്നു. കാറി​​​െൻറ യൂനിറ്റുകളൊന്നും കയറ്റുമതി ചെയ്യാനും കമ്പനിക്ക്​ സാധിച്ചിരുന്നില്ല. ഇതോടെയാണ്​ ടാറ്റ നാനോയെ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ തീരുമാനിച്ചത്​.

വില കുറക്കുന്നതിനായി ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ നിർമാണത്തിന്​ ഉപയോഗിച്ചതാണ്​ നാനോക്ക്​ വിനയായത്​. സുരക്ഷയുടെ കാര്യത്തിലും നാനോ പിന്നിലായിരുന്നു. പെ​െട്ടന്ന്​ തീപിടിക്കുന്നുവെന്ന പരാതിയും നാനോക്കെതിരെ ഉയർന്ന്​ വന്നിരുന്നു. ഒരു ലക്ഷം രൂപക്ക്​ നാനോ പുറത്തിറക്കുമെന്ന്​ ടാറ്റ അറിയിച്ചിരുന്നുവെങ്കിലും നികുതിയടക്കം കാറി​​​െൻറ വില ഒന്നര ലക്ഷം വരെ കടന്നിരുന്നു. നിലവിൽ ടാറ്റയുടെ ഉയർന്ന വകഭേദത്തിന്​ മൂന്ന്​ ലക്ഷം രൂപ വിലയുണ്ട്​. ഇതും വിപണിയിൽ മോഡലി​​​െൻറ തിരിച്ചടിക്ക്​ കാരണമായി.

Tags:    
News Summary - RIP Nano. World's Cheapest Car Goes Up in Smoke-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.