റെനോ ഇൗ കാറുകൾ പിൻവലിക്കുന്നു

രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ റെനോ സ്​കാലയും, പൾസും വിപണിയിൽ നിന്ന്​ പിൻവലിക്കുന്നു. 2012 ജനുവരിയിലാണ്​ പൾസിനെ റെനോ പുറത്തിറക്കിയത്​ 2012 ആഗ്​സ്​റ്റിലായിരുന്നു സ്​കാലയുടെ ഇന്ത്യൻ അരങ്ങേറ്റം. ഇരു മോഡലുകളുടെയും വിൽപനയിൽ കാര്യമായ കുറവുണ്ടായതോടെയാണ്​ ​ പിൻവലിക്കാൻ റെനോ തീരുമാനിച്ചത്​.

1.5 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ കെ.9 ഡീസൽ എൻജിനിലുമാണ്​ സ്​കാല വിപണിയിൽ എത്തുന്നത്​.1.2 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ്​ പൾസ്​ വിപണിയിലെത്തുന്നത്​.വാഹന വ്യാപാരികളുടെ സംഘടനയായ സിയാമി​​െൻറ കണക്കനുസരിച്ച്​ സ്​കാലയുടെ ഒരു കാർ പോലും വിൽക്കാൻ 2017 മാർച്ചിന്​ ശേഷം റെനോക്ക്​ സാധിച്ചിരുന്നില്ല. 2017 ഫെബ്രുവരിയിൽ സ്​കാലയുടെ ഉൽപാദനം 775 യുണിറ്റിൽ നിന്ന്​ 325 യൂണിറ്റായി റെനോ കുറച്ചിരുന്നു.

2017 ജൂണിന്​ ശേഷം പൾസി​​െൻറ ഒരു യുണിറ്റ്​ പോലും റെനോ വിറ്റിരുന്നില്ല. 2017ലെ വിൽപനയിൽ കാര്യമായ കുറവും സംഭവിച്ചിരുന്നു. ഇയൊരു സാഹചര്യത്തിലാണ്​ കാറുകളെ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ റെനോ തീരുമാനമെടുത്തതെന്നാണ്​ റിപ്പോർട്ടുകൾ. ക്വിഡ്​, ഡസ്​റ്റർ, ലോഡ്​ജി എന്നീ മോഡലുകളുടെ ഉൽപാദനത്തിലും വിൽപനയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ റെനോയുടെ പദ്ധതി.

Tags:    
News Summary - Renault India discontinues Pulse and Scala-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.