പെട്രോൾ വില​യെ ഭയ​േക്കണ്ട; 50 കിലോ മീറ്റർ മൈലേജുമായി റേഞ്ച്​ റോവർ 

ആദ്യ പ്ലഗ്​ ഇൻ ഹൈബ്രിഡ്​ എസ്​.യു.വിയുമായി റേഞ്ച്​ റോവർ. പി.400ഇ(P 400 e)  എന്ന പേരിലാവും റേഞ്ച്​ റോവറി​​െൻറ ഹൈബ്രിഡ്​ എസ്​.യു.വി വിപണിയിലെത്തുക. പുതിയ കാറിൽ  ഹൈബ്രിഡ്​ ​എൻജിൻ കൂടി കൂട്ടി​േചർത്ത്​ മൈലേജിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ്​ റേഞ്ച്​ റോവർ തുടക്കമിടുന്നത്​. പുതിയ കാറി​​െൻറ പേരിലെ പി(P) പെട്രോൾ എൻജി​െനയും 400 കരുത്തിനെയുമാണ്​ സൂചിപ്പിക്കുന്നത്​.

നിലവിലെ സ്​പോർട്ട്​ മോഡലി​​െൻറ അടിസ്ഥാനത്തിലാവും പുതിയ കാറി​​െൻറയും രൂപകൽപ്പന. 2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനും ഇലക്​ട്രിക്​ മോ​േട്ടാറുമാണ്​ റേഞ്ച്​ റോവർ സ്​പോർട്ടി​​െൻറ ഹൃദയം. 2.45 മണിക്കൂറിൽ കാറി​​െൻറ ബാറ്ററി ഫുൾചാർജാകുമെന്നാണ്​ കമ്പനിയുടെ അവകാശവാദം. പരമാവധി 50 കിലോ മീറ്റർ മൈലേജ്​ ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

മണിക്കൂറിൽ 220 കിലോ മീറ്ററാണ്​ കാറി​​െൻറ പരമാവധി വേഗത. 6.3 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും. 2020ഒാടെ എല്ലാ മോഡലുകളും ഇലക്​ട്രിക്​​/ഹൈബ്രിഡ്​ പതിപ്പുകളിലേക്ക്​ മാറ്റുമെന്ന്​ കമ്പനി അറിയിച്ചിരുന്നു. ഇതി​​െൻറ ഭാഗമായാണ്​ സ്​പോർട്ടി​​െൻറ പുതിയ അവതാരപ്പിറവി.

Tags:    
News Summary - RANGE ROVER SPORT GETS ELECTRIC POWER: PLUG-IN HYBRID SUV PROMISES 101MPG-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.