പാരീസ്: ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷേ ജനറൽ മോേട്ടാഴ്സിെൻറ ഉടമസ്ഥതയിലുള്ള വോക്സ്ഹോൾ കാർ കമ്പനിയെ വാങ്ങുന്നു. 2.2 ബില്യൺ യൂറോക്കാണ് യൂറോപ്യലുള്ള വോക്സ്ഹോളിെൻറ യൂണിറ്റ് പ്യൂഷേ വാങ്ങുന്നത്. യൂറോപ്യൻ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ ശ്രമിക്കുന്ന പ്യൂഷേക്ക് ഏറ്റെടുക്കൽ ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എന്നാൽ ഏറ്റെടുക്കൽ മൂലം യു.കെയിലെ വോക്സ്ഹോൾ നിർമാണശാലയിലെ 4500 തോഴിലാളികൾ തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ഏറ്റെടുക്കലിലൂടെ വോകസ്ഹോൾ കമ്പനിയുടെ പ്രവർത്തനങ്ങൾ മികച്ചതാക്കമെന്നാണ് പ്രതീക്ഷയെന്നും തൊഴിലാളികൾക്ക് ജനറൽ മോേട്ടാഴ്സ് നൽകിയ പിന്തുണ തുടർന്നും നൽകുമെന്നും പ്യൂഷേ വ്യക്തമാക്കി.
ഏറ്റെടുക്കലിലൂടെ യൂറോപ്പിലെ രണ്ടാമത്തെ വലിയ കാർ നിർമാണ കമ്പനിയായി പ്യൂഷേ മാറും. വോക്സ്വാഗണാണ് നിലവിൽ യൂറോപ്പിൽ ഒന്നാം സ്ഥാനം. നിസാനെയായിരിക്കും പ്യൂഷേ മറികടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.