പരിസ്ഥിതി സൗഹാർദമാകണം; വാഹന കമ്പനികൾക്ക്​ മുന്നറിയിപ്പുമായി ഗഡ്​കരി

ന്യൂഡൽഹി: പെ​ട്രോൾ-ഡീസൽ വാഹനങ്ങൾ ഒഴിവാക്കി പരിസ്ഥിതി സൗഹാർദമായ വാഹനങ്ങൾ നിർമിക്കണമെന്ന്​ കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരി. മലനീകരണ തോത്​ വളരെ കുറഞ്ഞ ബദൽ മാർഗങ്ങളിലേക്ക്​ നീങ്ങണമെന്ന്​ 57ാമത്​ സിയാം വാർഷിക യോഗത്തിൽ  നിതിൻ ഗഡ്​കരി പറഞ്ഞു.

വാഹനലോകം ബദൽ മാർഗങ്ങളിലേക്ക്​ നീങ്ങണം. നിങ്ങൾക്ക്​ സമ്മതമാണെങ്കിലും ഇല്ലെങ്കിലും ഇത്​ നടപ്പാക്കാൻ പോവുകയാണ്​. ബദൽ മാർഗങ്ങളിലേക്ക്​ നീങ്ങിയി​ല്ലെങ്കിൽ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന്​ ഇല്ലാതാക്കുമെന്ന​ും​ ഗഡ്​കരി പറഞ്ഞു.

ഇലക്​ട്രിക്​ വാഹന മേഖലയിൽ ഗവേഷണങ്ങൾ നടത്തേണ്ടതുണ്ട്​. നിലവിൽ ബാറ്ററിയുൾപ്പടെയുള്ള ഇലക്​ട്രിക്​ വാഹനങ്ങളുടെ ഉപകരണങ്ങളുടെ വില കുറവാണ്​. ഇത്തരം വാഹനങ്ങൾ കൂടുതൽ ഉൽപാദിപ്പിക്കുന്നതിലൂടെ ചെലവ്​ കുറക്കാൻ സാധിക്കും. ഭാവിയിൽ ബസ്​, കാർ, ടാക്​സി, ബൈക്ക്​ തുടങ്ങി സകല വാഹനങ്ങളും ഇലക്​ട്രിക്കിലേക്ക്​ മാറുമെന്നും ഗഡ്​കരി കൂട്ടിച്ചേർത്തു.

Tags:    
News Summary - Nitin Gadkari Tells Carmakers: Move To Electric Cars-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.