നിസാൻ കാറുകൾക്ക്​ വില കൂടും

മുംബൈ: നിസാൻ കാറുകളുടെ വില 30,000 രൂപ വരെ വർധിപ്പിക്കുന്നു. 2017 ജനുവരി മുതലാണ്​ വില വർധന നിലവിൽ വരിക. ടാറ്റ കാറുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതിന്​ പുറകേയാണ്​ നിസാനും വില വർധനയുമായി രംഗത്ത്​ വരുന്നത്​. ടാറ്റ കാറുകളുടെ വില 5,000 രൂപ മുതൽ 25,000 രൂപ വരെയാണ്​ വർധിപ്പിച്ചിത്​.

കാറുകളുടെ നിർമാണ ​െചലവ്​ വർധിച്ചത്​ മൂലമാണ്​ വില വർധിപ്പിക്കാൻ നിസാൻ നിർബന്ധിതമായതെന്ന്​ മാനേജിങ്​ ഡയറക്​ടർ അരുൺ മൽഹോത്ര പറഞ്ഞു. ഡാറ്റ്​സൺ  ഗോ മുതൽ ജിടി.ആർ വരെയുള്ള മോഡലുകൾക്ക്​ വില വർധനവ്​ ബാധകമാകും. പുതുക്കിയ വില പ്രകാരം റെഡിഗോക്ക്​ 3.28 ലക്ഷവും ജിടി.ആറിന്​ 1.99 കോടിയായിരിക്കും വില.

2016ലാണ്​ നിസാൻ റെഡിഗോ എന്ന മോഡൽ പുറത്തിറക്കിയത്​. വർഷാവസാനം ജിടി.ആർ എന്ന സ്​പോർട്​സ്​ കാറും കമ്പനി പുറത്തിറക്കിയിരുന്നു. എക്​സ്​​ ട്രെയിൽ ഹൈബ്രിഡ്,​ മൈ​ക്ര ഹാച്ച്​ ബാക്ക്​ എന്നിവയാണ്​ അടുത്ത വർഷം കമ്പനി പുറത്തിറക്കുന്ന മോഡലുകൾ.

Tags:    
News Summary - Nissan India To Increase Car Prices By Up To ₹ 30,000 From January 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.