നിസാൻ കാറുകൾ തിരിച്ച്​ വിളിക്കുന്നു

ടോക്കിയോ: ജാപ്പനീസ്​ വാഹന നിർമാതാക്കളായ നിസാൻ കാറുകൾ തിരികെ വിളിക്കുന്നു. 11 മോഡലുകളാണ്​ കമ്പനി തിരികെ വിള ിക്കുന്നത്​. 150,000 കാറുകളാണ്​ ഇത്തരത്തിൽ തിരികെ വിളിക്കുക. നിർമാണത്തിന്​ ശേഷം കൃത്യമായ പരിശോധനകളില്ലാതെ പുറത്തിറക്കിയ കാറുകളാണ്​ തിരികെ വിളിക്കുന്നത്​.

നിസാൻ മോ​േട്ടാർ വൈസ്​ പ്രസിഡൻറ്​ സെജി ഹോണ്ടയാണ്​ കാറുകൾ തിരികെ വിളിക്കുന്ന വിവരം ഒൗദ്യോഗികമായി അറിയിച്ചത്​. കമ്പനിയുടെ മുൻ ചെയർമാൻ കാർലോസ്​ ഘോഷൻ സാമ്പത്തിക ​​ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ അറസ്​റ്റിലായതിന്​ പിന്നാലെയാണ്​ നിസാന്​ വീണ്ടും തിരിച്ചടി ഉണ്ടായിരിക്കുന്നത്​.

Tags:    
News Summary - Nissan call back-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.