പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സർവിസ് സൗകര്യവുമായി നിസാന്‍

കൊച്ചി: ഉപഭോക്താക്കളുടെ സൗകര്യത്തിനായി പിക്ക് അപ്പ് ആന്‍ഡ് ഡ്രോപ്പ് സർവിസ് സൗകര്യവും പുതിയ കാര്‍ ഫിനാന്‍സ് സ്‌കീമുകളും അവതരിപ്പിച്ച് നിസാന്‍ ഇന്ത്യ. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ സാമ്പത്തിക പദ്ധതികളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നിസാന്‍ വാഗ്ദാനം ചെയ്യുന്നത്. കാര്‍ ലോണുകളുടെ പേപ്പര്‍ലെസ് പേയ്മ​െൻറും വനിതകളായ കാര്‍ ലോണ്‍ അപേക്ഷകര്‍ക്ക് പ്രത്യേക ഓഫറുകളും ഇതില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, മറ്റ് ജോലിയുള്ളവര്‍, സ്വയംതൊഴില്‍, പൊലീസ്, കാര്‍ഷിക മേഖല ജീവനക്കാര്‍ എന്നിവര്‍ക്കായുള്ള പ്രൊഫഷനല്‍ അധിഷ്ഠിത സ്‌കീമുകളുമുണ്ട്.

കോവിഡ്19 സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സർവിസ് സൗകര്യം നിസാന്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ശുചിത്വത്തോടെയുള്ള എന്‍ഡ്ടു എന്‍ഡ് പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് സർവിസാണ് വാഗ്ദാനം ചെയ്യുന്നത്. ഡോര്‍ ഹാന്‍ഡിലുകള്‍, ഗിയര്‍ സ്​റ്റിക്ക് പോലെയുള്ള വാഹനത്തി​​െൻറ സ്ഥിരം ടച്ച്പോയിൻറുകള്‍ സ്​റ്റാന്‍ഡേര്‍ഡ് സാനിറ്റൈസേഷന്‍ പ്രക്രിയിയലുടെ ശുചിത്വമാക്കുന്നു.

വാഹനം ഉപഭോക്താവി​​െൻറ പക്കല്‍നിന്ന്​ വര്‍ക്ക് ഷോപ്പിലെത്തിച്ച് സർവിസ് നടത്തി തിരിച്ച് നല്‍കും. ഡ്രൈവര്‍മാര്‍ പൂര്‍ണമായും ശുചിത്വ നിയന്ത്രണങ്ങള്‍ പാലിച്ചാണ് സർവിസിന് ശേഷം വാഹനങ്ങള്‍ ഉപയോക്താക്കള്‍ക്ക് വിതരണം ചെയ്യുക. നിസാ​​െൻറ പാന്‍ഇന്ത്യ നെറ്റ്​വര്‍ക്കിലുള്ള എല്ലാ പ്രധാന നഗരങ്ങളിലും പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സർവിസ് സേവനം ലഭ്യമാണ്. മറ്റ് സ്ഥലങ്ങളിലെ ഉപഭോക്താക്കള്‍ക്കും കുറഞ്ഞ നിരക്കില്‍ ഈ സേവനം നേടാന്‍ കഴിയും.

‘ഉപഭോക്തൃ കേന്ദ്രീകൃത സമീപനമാണ് നിസാന്‍ ഇന്ത്യ എല്ലായ്പ്പോഴും പുലര്‍ത്തുന്നത്. ഉപഭോക്താക്കളുടെയും ഡീലര്‍മാരുടെയും ജീവനക്കാരുടെയും ആരോഗ്യത്തിനും സുരക്ഷക്കുമാണ് മുന്‍ഗണന നല്‍കുന്നത്. നൂതന സാമ്പത്തിക പദ്ധതികളും കാര്‍ സർവിസ് ചെയ്യാനുള്ള പിക്ക്അപ്പ് ആന്‍ഡ് ഡ്രോപ്പ് സൗകര്യവും ഉള്‍പ്പെടെ, ഓരോ ഘട്ടത്തിലും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന സംരംഭങ്ങളാണ് നിസാന്‍ ഇന്ത്യ അവതരിപ്പിക്കുന്നത്. പ്രത്യേകിച്ച് ഇത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇത് വളരെ പ്രധാനമാണ്’. നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകള്‍ എളുപ്പത്തില്‍ ലഭിക്കാൻ നിരവധി സാമ്പത്തിക, ഇന്‍ഷുറന്‍സ് പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയില്‍ മെഡിക്കല്‍ അത്യാഹിതങ്ങളിലും (കോവിഡ്19 ഉള്‍പ്പെടെ) തൊഴില്‍ നഷ്​ടമാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇ.എം.ഐ അടവിന് ‘ജോബ് ലോസ് പ്രൊട്ടക്ഷന്‍’ പദ്ധതി, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ‘ബയ് നൗ പേ ഫ്രം ജനുവരി 2021’ ഓഫര്‍, യൂസഡ് കാര്‍ ബിസിനസ്സിലെ അവസരങ്ങള്‍ക്ക് ‘സീറോ മൈല്‍ കാര്‍’ പദ്ധതി, ആരോഗ്യ അടിയന്തരാസ്ഥയോ തൊഴില്‍ നഷ്​ടമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ ഇ.എം.ഐ പരിരക്ഷക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയാണ് നിസാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - nisan introduced pick up and drop facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.