മാരുതി സുസുക്കിയുടെ കാർ വിൽപനയിൽ 33 ശതമാനം ഇടിവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ആഗസ്റ്റ് മാസത്തെ വിൽപനയിൽ 32.7 ശതമാനത്തിന്‍റെ ഇടിവ്. ആഗസ്റ്റ് മാസത്തിൽ 1,06,413 വാഹനങ്ങളാണ് വിറ്റത്. അതേസമയം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിൽ 1,58,189 വാഹനങ്ങൾ വിറ്റിരുന്നു.

ആഭ്യന്തര വിൽപനയിൽ 34.3 ശതമാനത്തിന്‍റെ ഇടിവാണുള്ളത്. ആൾട്ടോ, വാഗൺആർ എന്നിവ ഉൾപ്പെടുന്ന ചെറുകാർ വിഭാഗത്തിൽ 10,123 എണ്ണമാണ് ആഗസ്റ്റിൽ വിൽപന നടന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇത് 35,895 ആയിരുന്നു.

സ്വിഫ്റ്റ്, സെലേറിയോ, ബലേനോ, ഡിസയർ, ഇഗ്നിസ് എന്നിവ ഉൾപ്പെടുന്ന കോംപാക്ട് കാർ വിഭാഗത്തിൽ 23.9 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്. ഇത്തവണ 54,274 കാറുകൾ വിറ്റപ്പോൾ കഴിഞ്ഞ വർഷം ഇത് 71,364 ആയിരുന്നു.

അതേസമയം, വിറ്റാര ബ്രെസ, എസ്-ക്രോസ്, എർട്ടിഗ എന്നീ മോഡലുകൾ ഉൾപ്പെടുന്ന യൂട്ടിലിറ്റി കാർ വിഭാഗത്തിൽ 3.1 ശതമാനത്തിന്‍റെ വർധനവുണ്ടായി. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 17,971 കാർ വിറ്റപ്പോൾ ഇത്തവണ 18,522 ആയി വർധിച്ചു.

വിദേശത്തേക്കുള്ള കയറ്റുമതിയിലും ഇടിവ് നേരിട്ടു. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 10,489 വാഹനങ്ങൾ കയറ്റിയയച്ചപ്പോൾ ഇത്തവണ അത് 9,352 ആയി കുറഞ്ഞു.

Tags:    
News Summary - Maruti Suzuki’s car sales decline 33% in August

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.