എസ്​.യു.വികളിൽ തരംഗമാവാൻ അൾട്ട്യൂറാസുമായി മഹീന്ദ്ര

എസ്​.യു.വി വിപണിയിലെ മൽസരം കടുപ്പിച്ച്​ മഹീന്ദ്ര അൾട്ട്യൂറാസ്​ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങി. ഫോർച്യുണർ, എൻഡവർ തുടങ്ങിയ എസ്​.യു.വികളെ ലക്ഷ്യമിട്ടാണ്​ അൾട്ട്യൂറാസ്​ ജി 4നെ മഹീന്ദ്ര പുറത്തിറക്കുന്നത്​. 29.65 ലക്ഷമാണ്​ അൾട്ട്യൂറാസി​​െൻറ ഷോറും വില. ഫോർ വീൽ ഡ്രൈവ്​ ഒാപ്​ഷനുള്ള വേരിയൻറിന്​ 29.95 ലക്ഷമാണ്​ വില.

സാങ്​യോങ്​ റെക്​സ്​റ്റൺ ജി 4​​െൻറ അതേ പ്ലാറ്റ്​ഫോമിലാണ്​ അൾട്ട്യൂറാസും വിപണിയി​ലെത്തുന്നത്​. 2018 ഒാ​​േട്ടാ എക്​സ്​പോയിലാണ്​ മോഡൽ ആദ്യമായി മഹീന്ദ്ര അവതരിപ്പിച്ചത്​. 2.2 ലിറ്റർ 4 സിലിണ്ടൻ എൻജിനിലെത്തുന്ന ആൾട്ട്യൂറാസി​​െൻറ പരമാവധി കരുത്ത്​ 178 ബി.എച്ച്​.പിയാണ്​. 420 എൻ.എമ്മാണ്​ പരമാവധി ടോർക്ക്​. ഏഴ്​ സ്​പീഡ്​ ഒാ​േട്ടാമാറ്റിക്കാണ്​ ട്രാൻസ്​മിഷൻ.

എച്ച്​.​െഎ.ഡി ഹെഡ്​ലാമ്പ്​, ​എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റ്​, 18 ഇഞ്ച്​ ഡയമണ്ട്​ കട്ട്​ അലോയ്​ വീലുകൾ, എൽ.ഇ.ഡി ഫോഗ്​ ലാമ്പ്​, എൽ.ഇ.ഡി ടെയിൽ ലാമ്പ്​, ഡ്യുവൽ ടോൺ റൂഫ്​ റെയിൽ എന്നിവയാണ്​ എക്​സ്​റ്റീരിയറിലെ പ്രധാന പ്രത്യേകത. കറുത്ത നിറത്തിലുള്ളതാണ്​ ഇൻറീരിയർ. ഇലക്​ട്രോണിക്​ സൺറൂഫ്​, 7 ഇഞ്ച്​ ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റം തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. സുരക്ഷക്കായി ഒമ്പത്​ എയർബാഗുകൾ, ഇ.സി.പി, ഹിൽ സ്​റ്റാർട്ട്​ അസിസ്​റ്റ്​, ട്രാക്ഷൻ കംട്രോൾ സിസ്​റ്റം എന്നിവയെല്ലാം ആൾട്ട്യൂറാസിൽ കാണാം.

Tags:    
News Summary - Mahindra Alturas G4 Launched in India-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.