കിയ സെൽറ്റോസ്​ ജൂൺ 20ന്​ ഇന്ത്യയിൽ

ന്യൂഡൽഹി: കൊറിയൻ വാഹനനിർമാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യ കാറിൻെറ പേര്​ പുറത്തുവിട്ടു. എസ്​.യു.വിയായിരിക് കും കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുകയെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു. സെൽറ്റോസ്​ എന്നായിരുന്നു കിയയുടെ എസ്​.യു.വിയുടെ പേര്​.

ഗ്രീക്ക്​ പുരാണത്തിൽ നിന്നാണ്​ സെൽറ്റോസ്​ എന്ന പേര്​ എസ്​.യു.വിക്ക്​ നൽകിയിരിക്കുന്നത്​. ഗ്രീക്ക്​ പുരാണമനുസരിച്ച്​ ഹെർക്കുലീസിൻെറ മകനാണ്​ സെൽറ്റോസ്​. സെൽ​​റ്റോസിലെ ആദ്യ അക്ഷരമായ എസ്​ വാഹനത്തിൻെറ സ്​പീഡ്​, സ്​പോർട്ടിനെസ്​, സ്​ട്രങ്​ത്​ എന്നിവയെയാണ്​ സൂചിപ്പിക്കുന്നത്​.

ഇന്ത്യൻ അഭിരുചിക്കിണങ്ങുന്ന രീതിയിൽ വാഹനം ഒരുക്കാൻ കുറേ സമയം ചെലവഴിച്ചിട്ടുണ്ടെന്ന്​ കിയ മോ​ട്ടോഴ്​സ്​ ഇന്ത്യയു​െട മാർക്കറ്റിങ്​ വിൽപന വിഭാഗം തലവൻ മനോഹർ ഭട്ട്​ പറഞ്ഞു. ഡൽഹി ഓ​ട്ടോ എക്​സ്​പോയിൽ അവതരിപ്പിച്ച എസ്​.പി കൺസെപ്​റ്റിന്​ സമാനമാണ്​ സെൽറ്റോസുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രപ്രദേശിലെ അനന്ദപൂരിലാണ്​ കിയ സെൽറ്റോസിൻെറ നിർമാണം നടത്തുന്നത്​. ജൂൺ 20ന്​ അവതരിപ്പിക്കുന്ന എസ്​.യു.വി 2019 പകുതിയോടെ പുറത്തിറങ്ങും.

Tags:    
News Summary - Kia Motors Names Upcoming SUV Seltos-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.